ഹൈദരാബാദ്; തെലങ്കാനയില്‍ വന്‍ കഞ്ചാവ് വേട്ട. ഹൈദരാബാദിലെ സിദ്ധിപേട്ടില്‍ നിന്ന് 962.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. റവന്യൂ ഇന്റലിജന്റ്സ് ഡയറക്ടറേറ്റാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ ഹൈദരാബാദിലെ സിദ്ധിപേട്ടില്‍ നടത്തിയ പരിശോധയ്ക്കിടെ ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവ് 2 കോടിയോളം വില വരുന്നതാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.