ന്യൂഡല്‍ഹി: പഠിപ്പിച്ചു കൊണ്ടിരിക്കെ ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്നു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ത്രിലോക് പുരിയിലെ സര്‍വോദയ ബാല വിദ്യാലയത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഹര്‍ഷിന്റെ തലയിലേയ്ക്കാണ് പൊട്ടി വീണ ഫാന്‍ വന്ന് പതിച്ചത്. ഉടനെ തന്നെ കുട്ടിയെ ആൃശുപത്രിയില് പ്രവേശിപ്പിച്ചു.
ആദ്യം ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പരസ്പരം പഴിചാരി ബിജെപിയും ആംആദ്മിയും രംഗത്തെത്തിയിട്ടുണ്ട്.
ആംആദ്മി പാര്‍ട്ടി കോടികളുടെ അഴിമതി നടത്തിയതുകൊണ്ടാണ് ഫാന്‍ തകര്‍ന്ന് വീണതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയാണ് ആം ആദ്മി പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആംആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജും ആരോപിച്ചു.