മുംബൈ: മുംബൈയിലെ അംബേദ്കര്‍ നഗറില്‍ മൂന്നു വയസുകാരന് ഓവു ചാലില്‍ വീണു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. കുട്ടി റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവെയാണ് ഓവു ചാലില്‍ വീണത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ കുട്ടി ഓവുചാലില്‍ വീഴുന്ന ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവെയാണ് കുട്ടി് വീണതെന്നാണ്.
മുംബൈ ഫയര്‍ ബ്രിഗേഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലേയും സംഭവ സ്ഥലത്ത് കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.
#WATCH Mumbai: A 3-year-old boy fell in a gutter in Ambedkar Nagar area of Goregaon around 10:24 pm yesterday. Rescue operations underway. #Maharashtra pic.twitter.com/kx2vlJAN5C
— ANI (@ANI) July 11, 2019