ലഖ്നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ബിജെപി എംഎല്‍എയുടെ മകള്‍. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സമൂഹ മാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തെത്തിയത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്നായിരുന്നു വിവാഹം. അതുകൊണ്ട് തന്നെ പിതാവില്‍ നിന്നും കടുത്ത ഭീഷണി ഉണ്ടായിരുന്നുവെന്നും, തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും സാക്ഷി ആരോപിച്ചു. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും അതിന് പിന്നിലെന്നും സാക്ഷി മിശ്ര തുറന്ന് പറഞ്ഞു.
തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും മറ്റു ബിജെപി എംഎല്‍എമാരോ എംപിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും സാക്ഷി പറയുന്നു. വീഡിയോ വന്നതിനു ശേഷം രാജേഷ് മിശ്രയുടെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്‍കെ പാണ്ഡെയും വ്യക്തമാക്കി.
BJP MLA from Bareilly, Rajesh Kumar Mishra alias Pappu Bhartaul's daughter has married a man of her choice. The BJP MLA is now after their life, has sent goons. His daughter has released this video requesting help! @Uppolice
Source: @saurabh3vedi
— Gaurav Pandhi गौरव पांधी (@GauravPandhi) July 10, 2019