ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി തന്റെ മുന്‍ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തി. അമേഠിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതീതിയാണ് ഇതെനിക്കെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞതിന്റെ ആഘോഷം അമേഠിയില്‍ നടത്തുമെന്ന് നേരത്തെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. ആഘോഷത്തിനും, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായിട്ടുള്ള മീറ്റിങിനുമായിട്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ വന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയാണ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. അമേഠിയില്‍ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തിയത്.