മുംബൈ: മുംബൈയില്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലിന് 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
നേരത്തെ മുംബൈയില്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിലെത്തിയെ ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയിരുന്നു. അടിയന്തരസാഹചര്യത്തെ തുടര്‍ന്നാണ് ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയതെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്.കൂടാതെ റിനൈസന്‍സ് ഹോട്ടലില്‍ എത്തിയ ശിവകുമാറിനെ പോലീസ് തടഞ്ഞിരുന്നു.
തന്നെ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ പോലീസ് തടയുന്നുവെന്നും, എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിന് മുമ്പില്‍ തന്നെ തുടരുമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.
അതിനിടെ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. രാജി സ്വീകരിക്കാത്തതിന് എതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് നാളെ പരിഗണിക്കും.