ന്യൂഡല്‍ഹി; കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവന് ഉടമ പി രാജഗോപാല്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന രാജഗോപാലിന്റെ ആവശ്യം കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കീഴടങ്ങാന്‍ കുടൂതല്‍ സമയം വേണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. 2001 ല്‍ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ആണ് ശിക്ഷ
ജ്യോല്‍സ്യന്റെ വാക്കുകേട്ട് ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്കി. ശാന്തകുമാറിനെ തട്ടികൊണ്ടുപോയി കൊലപെടുത്തി, കൊടയ്ക്കനാലിലെ കൊക്കയില്‍ തള്ളിയെന്നാണ് കേസ്.
രാജഗോപാല്‍ അടക്കമുള്ള പ്രതികള്‍ക്ക് 2004 ല്‍ വിചാരണ കോടതി ജീവപര്യന്തം തടവു വിധിച്ചു. ഈ വിധി കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.