മുംബൈ; കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 40 പേര് മരിച്ചതിന് പിന്നാലെ മുംബൈയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. മുംബൈയിലും സൗത്ത് കൊങ്കണിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ പെയ്ത മണ്‍സൂണ്‍ വന്‍ നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്. 40 ല്‍ അധികം ആളുകളാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മുംബൈയില്‍ മരിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായിരുന്നു. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. വിമാന ഗതാഗതത്തിനെയും മഴ പ്രതികൂലമായി ബാധിച്ചിരുന്നു.
40 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും കൂടിയ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ രേഖപ്പെടുത്തിയത്. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി വരുന്നതെയൊള്ളൂ. ഇപ്പോഴും മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല.
അതിനിടെയാണ് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.