ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ശബാന ആസ്മി പറഞ്ഞതിന് പിന്നാലെ ശബാന ആസ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഈര്‍ക്കിലി പാര്‍ട്ടികള്‍ എന്നര്‍ത്ഥം വരുന്ന തുക്ക്ടാ ഗാങിന്റെ പുതിയ ലീഡറും, അവാര്‍ഡ് വാപ്പസി ഗാങുമാണ് ശബാന ആസ്മിയെന്നാണ് ഗിരിരാജ് സിങ് പരിഹസിച്ചത്.
കുന്തി മഥുര്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു സര്‍ക്കാരിനെതിരെ ശബാന രംഗത്തെത്തിയത്. ‘രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി നമ്മള് കുറവുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണ്. അത് നമ്മള് ചെയ്യുന്നില്ലെങ്കില്‍ എങ്ങനെയാണ് നമ്മള് മെച്ചപ്പെടുക. എന്നാല്‍, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യവിരുദ്ധരാകുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ നമ്മള് ഭയപ്പെടരുത്, നമുക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’ – എന്നായിരുന്നു ശബാന ആസ്മിയുടെ പ്രസ്താവന.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പരാമര്‍ശിക്കാതെയാണ് ശബാന ആസ്മി പറഞ്ഞത്.