ബാംഗ്ലൂര്‍: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പിന്നാലെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഒഴികേ മറ്റെല്ലാ ജെഡിഎസ് മന്ത്രിമാരും രാജി നല്കി. സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുള്ള അവസാന മാര്‍ഗ്ഗമായിട്ടാണ് എല്ലാ മന്ത്രിമാരും രാജി നല്‍കിയത്. രാജി വച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കാനാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്.
സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. നേരത്തെ 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂട്ടത്തോടെ രാജി വച്ചിരുന്നു.
അതെസമയം, മന്ത്രിമാരെല്ലാം രാജി വച്ചെന്നും ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു.