മുംബൈ: റെയില്‍വേ ട്രാക്കിലേക്ക് എടുത്ത് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികനെ സുരക്ഷാജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ വരുന്നതിനിടെ ട്രാക്കിലേക്ക് ചാടിയ വയോധികനെ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്. വെള്ള വസ്ത്രം ധരിച്ചെത്തിയ വയോധികന് ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറകെ കിടക്കുകയുമായിരുന്നു. ഇത് കണ്ട യാത്രക്കാര്‍ ബഹളം വെച്ചതോടെ സുരക്ഷാഉദ്യേഗസ്ഥര് ഓടിയെത്തുകയായിരുന്നു.
ട്രെയിന്‍ അടുത്തെത്തുന്നതിന് മുന്‍പ് സുരക്ഷാഉദ്യോഗസ്ഥര്‍ ട്രാക്കിലേക്ക് ചാടി ഇറങ്ങി വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. റെയില്‍വേ ജീവനക്കാരായ എസ്എച്ച് മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവന് രക്ഷിച്ചത്.
Prompt & daring action by MSF staff Sh Manoj & Ashok, deployed with RPF saved life of a sr citizen who attempted suicide at Mumbai Central Station. His family expressed deep gratitude to them. @drmbct
@rpfwrbct
@RailMinIndia
@PiyushGoyalOffc
@PiyushGoyal#SaturdayMotivation pic.twitter.com/DEZvYKndea— Western Railway (@WesternRly) July 6, 2019