ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ച പശ്ചാത്തലത്തില്‍ ഒരു യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. രാഹുലിന് പകരമായി ഊര്‍ജ്ജസ്വലനായ ഒരു നേതാവ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ രാജിവെയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ യുവത്വത്തേയും പ്രതിനിധീകരിക്കാനും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്കി മുന്നോട്ട് കൊണ്ടു പോകാനും അടുത്ത അധ്യക്ഷന്‍ സാധിക്കണം. അങ്ങനെയൊരാളെ തന്നെ രാഹുലിന് പകരക്കാരനായി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ശ്രമിക്കണമെന്നും അമരീന്ദര്‍ സിംഗ് പറയുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി രാജി തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരണം എന്നാവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം തന്നെ അധ്യക്ഷനായി തുടരും എന്നാണ് പുറത്ത് പ്രതികരിച്ചത്.