ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15’. രാജ്യത്ത് ജാതിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളുടെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ ആ ചിത്രം കാണാനായി രാഹുല്‍ ഗാന്ധി തീയ്യേറ്ററില്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഔദ്യോഗികമായി രാജിവെച്ച ദിവസം തന്നെയാണ് ചിത്രം കാണാനായി ഡല്‍ഹിയിലെ പിവിആര്‍ ചാണക്യ തീയ്യേറ്ററില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചിത്രം കാണാന്‍ എത്തിയതിന്റെ വീഡിയോ പുറത്ത് വന്നത്. പോപ്കോണ്‍ കഴിക്കുന്നതും ചിത്രം കാണാനെത്തിയ മറ്റുളളവരോട് അദ്ദേഹം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
അനുഭവ് സിന്‍ഹയാണ് ‘ആര്‍ട്ടിക്കിള്‍ 15’ എന്ന ചിത്രത്തിന്റെ സംവിധായകന്. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.