ഗുവാഹത്തി: അയല്ക്കാരന്റെ വളര്‍ത്തുപട്ടിയെ മോഷ്ടിച്ച ശേഷം അതിനെ കൊന്നു തിന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. അസമിലെ ഗുവാഹത്തിയിലാണ് ബുധനാഴ്ച രാത്രിയാണ് സംഭവം.
ഗുവാഹത്തിയിലെ ബ്രിന്ദബന്‍ പാത്തില്‍ നിന്നും രാത്രി വൈകിയാണ് സിമ്രാന് കുമാരി എന്ന സ്ത്രീ പോലീസിനെ വിളിച്ചത്. അയല്ക്കാരന് തന്റെ വളര്‍ത്തുപട്ടിയെ മോഷ്ടിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.
പരാതി ലഭിച്ച് അധികം വൈകാതെ തന്നെ പോലീസ് സ്ഥലത്തെത്തി. സിമ്രാന് കുമാരിയുടെ അയല്ക്കാരന്റെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ ഇവിടെ നാല് പേര് പട്ടിയിറച്ചി പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ഇവരെ നാല് പേരെയും പോലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നീട് യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. വളര്‍ത്തുമൃഗത്തെ മോഷ്ടിച്ച് കൊലപ്പെടുത്തിയതിനാണ് കേസ്. മണിപ്പൂരില്‍ നിന്നും പരീക്ഷയെഴുതാന്‍ ഗുവാഹത്തിയിലെത്തിയ, പ്രതിയുടെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരെ പോലീസ് വിട്ടയച്ചു. ഐപിസി 429 (വളര്‍ത്തുമൃഗത്തെ കൊലപ്പെടുത്തല്‍) , 379(മോഷണം) വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുത്തു.