വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വാരണാസിയില്‍. ബിജെപി അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍ എത്തുക. ബിജെപി വര്‍ക്കിഗ് പ്രസിഡന്റ് ജെപി നദ്ദയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
രാവിലെ 10.30 ന് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം വാരാണസിയെ ഹരിതാഭാമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടീല്‍ പരിപാടിക്ക് മോഡി തുടക്കം കുറിക്കും.
തുടര്‍ന്ന് 11.30 യോടെ ബിജെപി അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മന് മഹല്‍ വിര്‍ച്വല്‍ മ്യൂസിയവും അദ്ദേഹം സന്ദര്‍ശിക്കും. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോഡി വാരാണസിയില്‍ എത്തുന്നത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി മോഡി വാരാണസിയില്‍ എത്തിയിരുന്നു.