തിരുവനന്തപുരം: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു വിവരവും ബജറ്റില്‍ ഇല്ലെന്ന് ശശി തരൂര്‍. വന്‍തോതില്‍ വിലക്കയറ്റമുണ്ടായ ബജറ്റാണിതെന്നും ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ പറഞ്ഞു.
നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വര്‍ധിപ്പിച്ചതോടെ ഫലത്തില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം വര്‍ധിക്കും. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനോ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനോ പദ്ധതികളില്ലെന്നും പുതിയതായി ഒന്നുമില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും പറഞ്ഞു.