ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവില്ലാതെ ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ 180 ദിവസം കഴിഞ്ഞതിന് ശേഷമാണ് വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്കി വരുന്നത്. ഈ കാലാവധിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ പദ്ധതി പ്രകാരം ആധാര്‍ ലഭിക്കുക.