ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുത്തെന്ന പേരില്‍ അധ്യാപികയെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. സംഭവത്തെതുടര്‍ന്ന് പ്രിന്‍സിപ്പാള്‍ രാകേഷ് ശര്‍മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂഡല്‍ഹിയിലെ ജസോലയിലെ സ്കൂളിലാണ് സംഭവം. അധ്യാപിക നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
27കാരിയാണ് പീഡനത്തിന് ഇരയായത്. 2014-ലായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍സമയം കഴിഞ്ഞിട്ടും ക്ലാസെടുത്തെന്ന പേരില്‍ അധ്യാപികയെ മുറിയില്‍ വിളിച്ചു വരുത്തി ശകാരിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പാള്‍ തന്നെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നെന്നും അധ്യാപിക പറയുന്നു. അധ്യാപികയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.