ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ക്കും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. 2.5% വര്‍ധനവാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.
പത്ത് ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5% മായി. ഇതോടെ സ്വര്‍ണത്തിനും രത്നത്തിനും വില കൂടും.
അതേസമയം, ഇന്ധന വിലയും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണു വില വര്‍ധിക്കുക. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്.