ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. ഗതാഗത രംഗത്ത് വന്‍ വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഇളവുകള്‍ നല്‍കും.
റെയില്‍വേ വികസനത്തിന് വന്‍ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയില്‍വെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും. രാജ്യത്ത് ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും.
ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികള്‍ നടപ്പാക്കും. ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും.