ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ബജറ്റ് അവതരത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്.
രാജ്യവ്യാപകമായി മെട്രോ ട്രെയിന്‍ സര്‍വ്വീസ് വ്യാപിപ്പിക്കും. 210 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ വര്‍ഷം മെട്രോ സര്‍വ്വീസ് വ്യാപിപ്പിക്കും. 300 കിമീ മെട്രോ ലൈന്‍ നിര്‍മ്മാണത്തിന് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഗതാഗതസംവിധാനത്തില്‍ വന്‍മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് മാല പദ്ധതിയും (ദേശീയപാതാവികസനം) സാഗര്‍മാല പദ്ധതിയും(ജലഗതാഗതവികസനം) സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതോടൊപ്പം ഉഡാന്‍ പദ്ധതി (ചെലവ് കുറഞ്ഞ വിമാനയാത്ര) പോലുള്ളവ കൂടി ചേരുന്നതോടെ ഗ്രാമീണ-നഗരമേഖലകളെ ബന്ധിപ്പിക്കാനും അവ തമ്മിലുള്ള അന്തരം കുറയ്ക്കാനും സാധിക്കും.
രാജ്യത്തെ റെയില്‍വെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ 2018-2030 കാലയളവില്‍ 50 ലക്ഷം കോടി രൂപ ചിലവിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളത്തതോടെ നിക്ഷേപം കണ്ടെത്തും. രാജ്യത്തെ പാചകവാതക വിതരണത്തിന് ദേശീയശൃംഖല രൂപീകരിക്കും പദ്ധതിയുടെ ബ്ലൂപ്രിന്റ് ഈ വര്‍ഷം പ്രസിദ്ധീകരിക്കും.
140 ദിവസം കൊണ്ട് ഭവനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു നേരത്തെ ഇതിനായി 340 ദിവസം വരെ വേണ്ടി വന്നിരുന്നു. രാജ്യം കൂടുതല്‍ വളരുമ്പോള്‍ അതിനൊത്ത രീതിയില്‍ ഊര്‍ജ്ജമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി വണ്‍ നേഷന്‍, വണ്‍ ഗ്രിഡ് ഇന്‍ പവര്‍ സെക്ടര്‍ പദ്ധതി നടപ്പാക്കും. ഇതുവഴി വൈദ്യുതി വിതരണം കൂടുതല്‍ ഫലപ്രദമാവും.
രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണിയെ കരുത്തുറ്റതാക്കാന്‍ പദ്ധതി. എഫ്.എ.എം.ഇ രണ്ടാം ഘട്ടം വഴി ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോഗവും ഉത്പാദനവും വര്‍ധിപ്പിക്കും.