കൊല്‍ക്കത്ത: ജന്മം കൊണ്ട് താന്‍ മുസ്ലീമാണ്, എന്നാല്‍ വിശ്വാസം തലയ്ക്കുള്ളിലല്ല ഹൃദയത്തിലാണ് വേണ്ടതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ നുസ്രത്ത് ജഹാന്. പാര്‍ലമെന്റില്‍ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് പിന്നാലെ നുസ്രത്ത് ജഹാനെതിരെ ഒരു വിഭാഗം മതമൗലികവാദികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് നുസ്രത്തിന്റെ പ്രതികരണം.
കൊല്‍ക്കത്തയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ സംഘടിപ്പിച്ച രഥയാത്രയുടെ ഫ്ളാഗ് ഓഫിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എംപി. ജന്മം കൊണ്ട് താന്‍ ഒരു മുസ്ലീമാണ് ഇപ്പോഴും മുസ്ലീമായി തന്നെയാണ് ജീവിക്കുന്നത്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലായിക്കണമെന്നും തന്റെ മതത്തെ തനിക്ക് അറിയാമെന്നും നുസ്രത്ത് ജഹാന് വ്യക്തമാക്കി.
രഥയാത്രയില്‍ പങ്കെടുക്കാന്‍ സാരിയും സിന്ദൂരവും ധരിച്ചെത്തിയ എംപിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത നുസ്രത്ത് ജഹാന് ആരതി ഉഴിയുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു. നുസ്രത്ത് ജഹാന് പുതിയ ഇന്ത്യയുടെ പ്രതിനിധിയാണെന്നും മറ്റുമതങ്ങളുടെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഇന്ത്യയെ കൂടുതല്‍ മികച്ചതാക്കുമെന്നും സംഘാടകര്‍ പറയുന്നു.
#WATCH Kolkata: West Bengal Chief Minister Mamata Banerjee and TMC MP Nusrat Jahan flag off #JagannathRathYatra pic.twitter.com/Qf0hgyVeXu
— ANI (@ANI) July 4, 2019