മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായ പത്ത് പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസും ദുരന്ത നിവാരണ സേനയും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് കനത്ത മഴയെ തുടര്‍ന്ന് രത്നഗിരി ജില്ലയിലെ തിവാരെ ഡാം തകര്‍ന്നത്. അനുവദനീയമായതിലും അധികം ജലം ഡാമിലേക്ക് എത്തിയതാണ് ഡാം തകരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഡാം തകര്‍ന്നതോടെ സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 12 ഓളം വീടുകള്‍ ഒലിച്ചു പോയി.
അതെസമയം മഹാരാഷ്ടയില്‍ മഴയുടെ ശക്തി കുറഞ്ഞു. വെള്ളത്തിനടിയില്‍ ആയിരുന്ന സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. ട്രെയിന്‍ ഗതാഗതം പുഃനസ്ഥാപിച്ചു. മഴ കുറഞ്ഞതോടെ സ്കൂളുകളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിച്ചു.