മുബൈ; ബിജെപി എംഎല്‍എ നഗരസഭാ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ച സംഭവത്തിന്റെ പ്രശ്നങ്ങള്‍ കെട്ടടങ്ങും മുമ്പേ എഞ്ചിനീയറുടെ തലയില്‍ ചെളിവെള്ളം ഒഴിച്ച് കോണ്‍ഗ്രസ് എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എയായ നിതീഷ് നാരായണയാണ് കങ്കവലിയില് പാലം പണിത എഞ്ചിനീയറുടെ തലയിലൂടെ ചെളിവെള്ളം ഒഴിച്ചത്.
മുബൈ-ഗോവ ഹൈവേയില്‍, കങ്കവലിയില് നിര്‍മ്മിച്ച പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് എംഎല്‍എയും അനുയായികളും ചേര്‍ന്ന് പാലം പണിത എഞ്ചിനീയറുടെ തലയില്‍ ചെളിവെള്ളം ഒഴിച്ചത്. പിന്നാലെ എംഎല്‍എയും പ്രവര്‍ത്തകരും ചേര്‍ന്ന് എഞ്ചിനീയറെ പാലത്തിന്റെ കൈവരിയില്‍ കേട്ടിയിടുകയും ചെയ്തു. പുതിയതായി പണിത പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളിവെള്ളം ഒഴിച്ചത്.
#WATCH: Congress MLA Nitesh Narayan Rane and his supporters throw mud on engineer Prakash Shedekar at a bridge near Mumbai-Goa highway in Kankavali, when they were inspecting the potholes-ridden highway. They later tied him to the bridge over the river. pic.twitter.com/B1XJZ6Yu6z
— ANI (@ANI) July 4, 2019
ബിജെപി ദേശീയ സെക്രട്ടറി വിജയ് വര്‍ഗിയയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗിയ കഴിഞ്ഞ ദിവസം നഗരസഭാ ജീവനക്കാരനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ചിരുന്നു. സംഭവം വലിയ വിവാദം സൃഷ്ട്രിക്കുകയും ആകാശിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതികരിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് ആകാശില്‍ നിന്നുണ്ടായതെന്നാണ് മോഡി പറഞ്ഞത്. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും മോഡി പറഞ്ഞു.