ഹൈദരബാദ്: മുസ്ലീം വിഭാഗത്തെ ആകര്‍ഷിക്കാന്‍ ജില്ലകള്‍ തോറും മുസ്ലീം രാഷ്ട്രീയ മഞ്ച് തുറന്ന് ആര്‍എസ്എസ്. തെലങ്കാനയിലാണ് ജില്ലകള്‍ തോറും ശാഖകള്‍ തുറന്നത്. തെലങ്കാനയിലെ പല ജില്ലകളിലും മുസ്ലീം സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. ഇതിനെ ലക്ഷ്യമാക്കിയാണ് മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം.
നാല് വര്‍ഷം മുന്നേ ഹൈദരബാദില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് ഓഫീസ് തുറന്നിരുന്നു. അന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 3000ത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നത്. ഈ വര്‍ഷാവസാനത്തോടെ അംഗത്വം പതിനായിരം കവിയുമെന്നാണ് പ്രതീക്ഷയെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നു.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഹൈദരാബാദ് മണ്ഡലത്തെയും മുസ്ലീം രാഷ്ട്രീയ മഞ്ചിലൂടെ ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നുണ്ട്. ഒവൈസിയോട് എതിര്‍പ്പുള്ള മുസ്ലീമുകളുടെ പിന്തുണ രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷ.
അടുത്ത മാസം ആന്ധ്ര പ്രദേശില്‍ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസുകള്‍ തുറക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കി. വേറുറപ്പിക്കാന്‍ പറ്റാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ വേണ്ടി നടത്തുന്ന പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.