മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം 27 ആയി. മുംബൈ മലാഡിലെ കോളേജ് കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര് മതിലിന് അടിയില്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പൂണെയിലെ സിന്‍ഹാഡ് കോളേജിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. രാത്രി ഒന്നേകാലോടെയാണ് കോളേജ് മതില് തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മഹാരാഷ്ട്രയുടെ താഴ്ന്ന ഭാഗങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. ട്രാക്കുകളില്‍ വെള്ളം കയറിയതോടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വിമാന സര്‍വ്വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അതെസമയം വരും മണിക്കൂറുകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.