മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക.
മഴയില്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ മലാഡില്‍ മതില് തകര്‍ന്ന് വീണ് 13 പേരും പൂണെയില്‍ ആറ് പേരും മരിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
നഗരത്തില്‍ ഇപ്പോഴും മഴ തുടരുന്നതായാണ് വിവരം. മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേ അടച്ചു. നഗരത്തിലെ സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് അവസാനിപ്പിച്ചു. അതേസമയം, ഇന്നും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.