നാഗ്പൂര്‍: സ്ഥിരമായി പിതാവിന്റെ ഫോണില്‍ ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഹന്സാപുരിയിലാണ് സംഭവം. 12 വയസുകാരിയാണ് തൂങ്ങി മരിച്ചത്.
പിതാവിന്റെ ഫോണില്‍ നിന്ന് നിരവധി സൈറ്റുകളില്‍ കയറി കുട്ടി ആത്മഹത്യാ വീഡിയോകള്‍ സ്ഥിരമായി കാണുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇത്തരം വീഡിയോകള്‍ കാണുന്ന കാര്യം അറിയാമായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി സീലിങ് ഫാനില്‍ കയര്‍കെട്ടി തൂങ്ങി മരിച്ചത്. ഈ കാഴ്ച കണ്ട ഇളയസഹോദരി നിലവിളിച്ചുകൊണ്ട് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 12 വയസ്സുകാരിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.