ശ്രീനഗര്‍: നാടിനെയും നഗരത്തെയും നടുക്കിയ ബസ് അപകടമാണ് ഇന്നലെ ജമ്മു കാശ്മീരില്‍ നടന്നത്. 35 പേരുടെ ജീവനാണ് ഒരേ നിമിഷത്തില്‍ പൊലിഞ്ഞത്. ഇപ്പോള്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് ഇവിടെ നിന്നും വരുന്നത്. അപകടത്തില്‍ അഞ്ചംഗ കുടുംബത്തിലെ മൂന്നു വയസുകാരി മാത്രമാണ് അവശേഷിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ആ നൊമ്പരകാഴ്ച പങ്കുവെച്ചത്.
കിഷ്ത്വറിലെ ചെനാബ് താഴ്വരയിലാണ് ഇന്നലെ ബസ് മറിഞ്ഞ് 35ഓളം പേര് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. കെഷ്വാനില് നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. രാവിലെ 7.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെ വിമാനം വഴിയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവരും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Jammu & Kashmir: A 3 year old girl lost all members of her family in the incident where a matador vehicle coming from Keshwan to Kishtwar fell into a gorge, today. Babar Ali, relative says, "Her father, mother & 2 brothers have died in the incident, she is the only survivor," pic.twitter.com/d8Ap7CLhfV
— ANI (@ANI) July 1, 2019