ഇന്‍ഡോര്‍; നഗരസഭാ ജീവനക്കാരനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയയെ ന്യായീകരിച്ച് പിതാവും ബിജെപി ദേശീയ സെക്രട്ടറിയുമായ കൈലാഷ് വിജയവര്‍ഗീയ. മകന് പരിചയക്കുറവുണ്ടെന്നാണ് വിജയവര്‍ഗീയ പ്രതികരിച്ചത്.
അവന് ഒരു മോശം പ്ലെയര്‍ ആണെന്നും വലിയ പ്രശ്നമേക്കേണ്ടതില്ലെന്നും വിജയവര്‍ഗീയ പ്രതികരിച്ചു. ജൂണ്‍ 26 നാണ് ബിജെപി എംഎല്‍എയായ ആകാശ് വിജയ് വര്‍ഗിയ, ജോലി ചെയ്യാന്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥനെ ആളുകളുടെ മുന്നിലിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചത്.
തുടര്‍ന്ന് ആകാശ് വിജയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകാശ് പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് സല്യൂട്ട് ആകാശ് ജി എന്ന് എഴുതിയ അനേകം ഫ്ളക്സ് ബോര്‍ഡുകളാണ് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നത്.
കൂടാതെ ആകാശ് ജാമ്യത്തില്‍ ഇറങ്ങിയതിന്റെ സന്തോഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ലഡ്ഡു വിതരവും ആഹ്ലാദ പ്രകടനവും നടത്തി. പോലീസുകാര്‍ക്ക് ലഡ്ഡു വിതരണം നടത്തിയ പ്രവര്‍ത്തകര്‍ ആകാശിന്റെ വീടിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി.