ന്യൂഡല്‍ഹി: നോയിഡയിലെ സ്പാകളില്‍ നടത്തിയ റെയ്ഡില്‍ സെക്സ് റാക്കറ്റ് പിടിയില്‍. ഇരുപത്തിയഞ്ചു പേരാണ് പിടിയിലായത്. സ്പാകളില്‍ നിന്നും പണം, ബിയര്‍ കുപ്പികള്‍, ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ എന്നിവ പിടിച്ചെടുത്തു. നോയിഡ സെക്ടര്‍ 18ലെ 14 സ്പാകളിലാണ് റെയ്ഡ് നടത്തിയത്.
പിടിലായവരില്‍ പത്തോളം പേര് സ്ത്രീകളാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സ്പാകളെ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡെന്ന് പോലിസ് അറിയിച്ചു.
പരിശോധനയില്‍ പണം, ബിയര്‍ കുപ്പികള്‍, ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ എന്നിവ പിടിച്ചെടുത്തു. സ്പാകള്‍ സീല്‍ ചെയ്ത് നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.