ഹൈദരാബാദ്; തെലങ്കാനയില്‍ പോലീസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം. ടിആര്‍എസ് പ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കൊമരം ഭീം ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍ കഗസ്നഗറിലാണ് സംഭവം.
പോലീസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വടികള്‍ കൊണ്ട് ആക്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. സംഭവത്തില്‍ വനിതാ ഉദ്യോഗസ്ഥയായ അനിതയ്ക്ക് പരിക്കേറ്റു.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥ അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിആര്‍എസ് എംഎല്‍എ കൊനേരു കൊനപ്പയുടെ സഹോദരന് കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജില്ലാ പരിഷത്തിന്റെ പ്രസിഡന്റ് കൂടിയാണ് കൃഷ്ണ. വനംവകുപ്പ് ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി പിടിച്ചെടുക്കുയാണെന്ന് ടിആര്‍എസ് നേതാവായ കൃഷ്ണ പറഞ്ഞു. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താനവിടെ പോയതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
#WATCH Telangana: A police team & forest guards were attacked allegedly by Telangana Rashtra Samithi workers in Sirpur Kagaznagar block of Komaram Bheem Asifabad district, during a tree plantation drive. (29.06.2019) pic.twitter.com/pZ0H3Qg2Ud
— ANI (@ANI) June 30, 2019