ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കടുത്ത ചൂട്. ചൂട് കൂടുന്നതിനാല്‍ ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച ശക്തമായ ചൂട് കാറ്റടിച്ചതിന്റെ പഞ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ വേനലവധി നീട്ടിയത്.
എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ എട്ടിന് മാത്രമേ സ്കൂള്‍ തുറക്കുകയുള്ളു. അതേസമയം, ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ മുന്‍ നിശ്ചയിച്ചതു പോല തിങ്കളാഴ്ച തുടങ്ങും.
സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ക്ക് ഉള്‍പ്പടെ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡല്‍ഹിയില്‍ ദിനംപ്രതി ചൂട് കൂടി വരുകയാണ്. 42 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ ചൂട്.