ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. തന്റെ ട്വിറ്റര്‍ പേജില്‍ കൂടിയാണ് പ്രിയങ്ക യോഗ സര്ക്കാരിനെകിരെ ആരോപണം ഉന്നയിച്ചത്.
ഉത്തര്‍പ്രദേശില്‍ ഓരോ സ്ഥലത്തും കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ബധിരരെപ്പോലെയായെന്നും സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്നും പ്രിയങ്ക ആരോപിച്ചു.
ഇതാദ്യമായല്ല ഉത്തര്‍പ്രദേശിലെ കുറ്റകൃത്യങ്ങളെപ്പറ്റി വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത് വരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനെതിരെ പ്രിയങ്ക കഴിഞ്ഞ ആഴ്ച വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.