പൂണെ: പൂണെയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബഹുനില കെട്ടിടത്തിന്റെ മതില് തകര്‍ന്ന് വീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ച 15 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പൂണെയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന കെട്ടിടത്തിന്റെ മതില് തകര്‍ന്ന് വീണത്. അപകടത്തില്‍ നാല് കുട്ടികളും ഒരു സ്ത്രീയും അടക്കം 15 പേര് മരിച്ചിരുന്നു. നിര്‍മ്മാണ ജോലിക്കെത്തിയ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ഇവര്‍. മതിലിനോട് ചേര്‍ന്നു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 127 മില്ലിമീറ്റര്‍ മഴയാണ് മുംബൈ നഗരത്തില്‍ മാത്രം രേഖപ്പെടുത്തിയത്. സയേണ്‍, ലോവര്‍ പരേല്‍ തുടങ്ങിയ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ ഗതാഗതം തടസപ്പെട്ടു.