മുംബൈ: മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ. മുംബൈയിലടക്കം വെള്ളിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈയെ കൂടാതെ നാസിക്കിലും പുണെയിലും കനത്ത മഴ തുടരുകയാണ്.
മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ഇന്നലെ എട്ട് പേര് മരിച്ചിരുന്നു. പുണെയില്‍ ഇന്ന് പുലര്‍ച്ചെ മതില് തകര്‍ന്ന് വീണ് 17 പേര് മരിച്ചു. കനത്തെ മഴയിലാണ് കെട്ടിടത്തിന്റെ മതില് തകര്‍ന്നു വീണത്. 45 വര്‍ഷത്തിനിടെ ഏറ്റവും വൈകിയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് താത്കാലികമായി തയ്യാറാക്കിയ കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്.