കോയമ്പത്തൂര്‍: നീലഗിരി അറുവന്കാടിലെ കേന്ദ്രസര്‍ക്കാരിന്റെ വെടിമരുന്ന് ശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേര്‍ക്ക് എഴുപതുശതമാനത്തോളം പൊള്ളലേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ഗുരുതരമായി പൊള്ളലേറ്റവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി മൂന്ന് പേര് അറുവന്‍കാടുള്ള ഫാക്ടറി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സൂരജ് കുമാര്‍ (27),സര്‍ഗുണം മുരളി (48), റോബിന്, നാഗരാജ്( 42), ദിനേഷ് (43), റോഷന്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സൂരജ് കുമാര്‍, സര്‍ഗുണം മുരളി, റോബിന് എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
വെള്ളിയാഴ്ച രാത്രി 12.30-ഓടെയാണ് അപകടം നടന്നത്. 747-ാം നമ്പര്‍ കെട്ടിടത്തില്‍ ഹൈഡ്രോളിക് പ്രസ്സിങ് മെഷീനില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ആറുപേരും കെട്ടിടത്തിനകത്തായിരുന്നു.