പുനെ: കനത്ത മഴയെ തുടര്‍ന്ന് പൂനെയിലെ കോന്ദ്വാ മേഖലയില്‍ കെട്ടിടത്തിന്റെ മതില് ഇടിഞ്ഞു വീണ് 17 മരണം. ഇടിഞ്ഞ വീണ മതില് സമീപത്തെ കുടിലുകള്‍ക്ക് മേലാണ് വന്ന് പതിച്ചത്. അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.
പ്രദേശത്ത് കനത്ത മഴയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. രണ്ട് മൂന്ന് പേര് ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നത്. മരിച്ചവരെ ആരെയും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയാണ് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെന്ന് പുനെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.
Pune police commissioner K Venkatesham on wall collapse in Kondhwa: Our team is investigating the reasons behind the incident. Firm action will be taken against those responsible. We will check whether proper permissions were taken and safety measures were followed. #Pune pic.twitter.com/bdl0RLi1Nu
— ANI (@ANI) June 29, 2019