ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂറില് നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. സിആര്‍പിഎഫിന്റെ 199ആം ബറ്റാലിയനിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. നക്സല്‍ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, സംഭവം നടക്കുമ്പോള്‍ സമീപത്തുകൂടെ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് വെടിയേറ്റു. ഇവരില്‍ ഒരാള്‍ മരിച്ചു. കെശ്കുതൂളില് സിആര്‍പിഎഫ് ജവാന്മാര് തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.
വെടിവെപ്പില്‍ ഒരു അസി.സബ് ഇന്‍സ്പെക്ടറും ഒരു ഹെഡ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. മറ്റൊരു അസി.സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ സേനയെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന രാജ്നന്ദഗാവില്‍ സുരക്ഷാ സേന മാവോവാദി ക്യാമ്പ് ആക്രമിച്ച് തകര്‍ത്തു.