തെലങ്കാന: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൂട്ടാനൊരുങ്ങി ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. ചന്ദ്രബാബു നായിഡുവിനോട് സ്വകാര്യ വസതി ഒഴിയണമെന്ന് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് തന്നെ അമരാവതിയിലുള്ള ബംഗ്ലാവില്‍ നിന്നും ഒഴിയണമെന്നും കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡുവിന് നോട്ടീസ് അയച്ചു. ചട്ടങ്ങള്‍ ലംഘിച്ച് പണിത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നായിഡുവിന്റെ ബംഗ്ലാവായ ലിംഗമാനേനി ഗസ്റ്റ് ഹൗസാണ് പൊളിച്ചു നീക്കുന്നത്. ഗുണ്ടൂര്‍ ജില്ലയിലെ കൃഷ്ണനദീ തീരത്താണ് ബംഗാവ്. നദീസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ബംഗ്ലാവ് പണിതതെന്നും കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചപ്പോഴുണ്ടായ എല്ലാ ലംഘനവും ഇവിടേയും സംഭവിച്ചിട്ടുണ്ടെന്ന് ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച ‘പ്രജാ വേദിക’എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ ജഗന് മോഹന്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിരുന്നു.