ചെന്നൈ: എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്നും ആരും വിശുദ്ധരല്ലെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ എല്ലാ മതങ്ങളിലും തീവ്രവാദികള്‍ നിരവധി പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലേറിനും ചെരിപ്പേറിനും തന്നെ വിരട്ടാനാകില്ലെന്നും ചരിത്ര വസ്തുത മാത്രമാണ് താന്‍ പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നെന്ന് ഗോഡ്സെയെ സൂചിപ്പിച്ച് കമല്ഹാസന് പറഞ്ഞിരുന്നു. ഇത് ഹൈന്ദവ സംഘടനകളുടെ വ്യാപക എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഹൈന്ദവ സംഘടന നേതാക്കള്‍ കമല്‍ ഹാസനെതിരെ പോലീസില്‍ പരാതി നല്കി.
പിന്നാലെ ഇന്ന് കമല്‍ ഹാസനെതിരെ മധുരയില്‍ ചെരിപ്പേറുണ്ടായി. സംഭവത്തില്‍ 11 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.