ന്യൂഡല്‍ഹി: അപകടകരമായ മദ്യപാനത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുന്നതില് ലോകം പരാജയപ്പെട്ടുവെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ വാര്‍ഷിക മദ്യപാനത്തിന് 38 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1990 മുതല്‍ 2017 വരെയുള്ള കാലയളവിനിടയില്‍ 189 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്.
1990ന് ശേഷം ലോകത്തിലെ മദ്യപാനത്തില്‍ 70 ശതമാനത്തോളം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 20,999 ദശലക്ഷം ലിറ്റര്‍ ആയിരുന്നു 1990ല്‍ ലോകത്തെ മദ്യ ഉപഭോഗം. എന്നാല്‍ 2017ല്‍ 35,676 ദശലക്ഷം ലിറ്റര്‍ ആയി ഉയര്‍ന്നു. 2030 ആവുന്നതോടെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത് ശതമാനം പേരും മദ്യപാനികളായിരിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മുതിര്‍ന്ന പൗരന് കുടിക്കുന്ന മദ്യത്തിന്റെ കണക്ക് 4.3 2010നും 2017നും ഇടയിലുള്ള കാലത്തില്‍ ലിറ്ററില്‍ നിന്നും 5.9 ലിറ്ററായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അമേരിക്കയിലെ മദ്യപാനം 9.3 ലിറ്ററില്‍ നിന്നും 9.8 ലിറ്ററായി. ചൈനയിലെ കണക്ക് 7.1 ലിറ്ററില്‍ നിന്നും 7.4 ലിറ്ററിലേക്കായി വര്‍ധിച്ചത്. അപകടകരമായ മദ്യപാനത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുന്നതില് ലോകം പരാജയപ്പെട്ടുവെന്നും മദ്യം ഇരുന്നൂറോളം രോഗങ്ങള്‍ക്ക് കാരണമാകുവെന്നും ഈ പഠനത്തില്‍ വ്യക്തമാക്കുന്നു.