ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം മെയ് 23 ന് തന്നെ അറിയാനാകില്ലെന്ന് സൂചന. കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്ന സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം ഒരുദിവസം വൈകാന്‍ സാധ്യത. ഇതോടെ അന്തിമ ഫലപ്രഖ്യാപനം മേയ് 24-ലേക്ക് നീളുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരോ ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മീഷന് ആദ്യം തീരുമാനിച്ചത്. എന്നാല്‍, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പ് എണ്ണാന്‍ ഏപ്രില്‍ 24-ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിന് അഞ്ചു മുതല്‍ ആറു മണിക്കൂര്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.