കൊല്‍ക്കത്ത: സര്‍വ്വതും തകര്‍ത്തെറിഞ്ഞ് ആഞ്ഞടിച്ച ഫോനിയുടെ തീവ്ര സ്വഭാവം അവസാനിച്ചു. ഒഡീഷയില്‍ വന്‍നാശം വിതച്ച ശേഷം ഫോനി പശ്ചിമബംഗാളിലേക്കാണ് കടന്നത്. പിന്നീട് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരുമാണ് മരിച്ചത്. 63 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വിവരമുണ്ട്. കാറ്റിനെ തുടര്‍ന്ന് വന്‍നാശനഷ്ടമാണ് ഒഡീഷയിലും മറ്റും ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.
ഒഡീഷയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പതിനഞ്ച് ദിവസം പാചകം ചെയ്ത ഭക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് ബംഗ്ലാദേശ് തീരത്തേക്ക് ഫോനി പ്രവേശിച്ചത്. പശ്ചിമ ബംഗാളിലും ഫോനി ചുഴലിക്കാറ്റ് വലിയ ആഘാതമുണ്ടാക്കി.