ലഖ്നൗ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗ്ദാനങ്ങളുടെ എണ്ണവും പെരുകി വരികയാണ്. ‘അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പുവരുത്തും, ലഖ്നൗവില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി മാതൃകയില്‍ എബി വാജ്പേയിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കും’ തുടങ്ങിയ വാഗ്ദാനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നത് ഒരു ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന് കരുതേണ്ട. മറിച്ച് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.
ലഖ്നൗവില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന ആചാര്യ പ്രമോദ് കൃഷ്ണം ആണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ നടപ്പാക്കുന്ന അജന്‍ഡകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലഖ്നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആചാര്യ പ്രമോദ് കൃഷ്ണം ഇക്കാര്യം പ്രഖ്യാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പുവരുത്തുമെന്നും ലഖ്നൗവില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി മാതൃകയില്‍ എബി വാജ്പേയിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുമെന്നുമായിരുന്നു ആചാര്യയുടെ വാഗ്ദാനങ്ങള്‍.
അഞ്ചുവട്ടം വാജ്പേയ് പ്രതിനിധീകരിച്ച മണ്ഡലമാണ് ലഖ്നൗ. എന്നാല്‍ ബിജെപി വേണ്ട വിധം അദ്ദേഹത്തെ ആദരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൂറ്റന്‍ പ്രതിമ താന്‍ ഇവിടെ നിര്‍മ്മിക്കും. ലഖ്നൗവിലെ ക്ഷേത്രങ്ങളുടെ നില പരിതാപകരമാണ്. പൊട്ടിയൊഴുകുന്ന അഴുക്കുചാലുകളും മാലിന്യക്കൂമ്പാരവുമാണ് എവിടെയും. ലഖ്നൗവിലെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി പൂര്‍ണമായും പരാജയപ്പെട്ടു. എന്നാല്‍ താന്‍ ക്ഷേത്രങ്ങള്‍ സംരക്ഷിക്കും. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പുവരുത്തുമെന്നും ആചാരി പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വീറോടെ വാദിച്ചത്.