ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. കമ്പനി നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയര്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ കമ്പനിയെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിലൂടേയും മറ്റും വ്യാപകമായി പ്രചരിച്ചു. കമ്പനിയെ ഈ സംഭവം മോശമായി ബാധിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് എന്ന് അമൃത സരണ്‍ പറയുന്നു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് എയര്‍ഇന്ത്യ ഡയറക്ടര്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ചില പ്രശ്നങ്ങള്‍ കാരണം സര്‍വ്വീസ് വൈകിയത് എയര്‍ ഇന്ത്യയുടെ യാത്രക്കാരേയും, ജീവനക്കാരേയും ഒരുപോലെ വലച്ചിരുന്നു. ഇതിനെതിരെ യാത്രക്കാരും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.