ന്യൂഡല്‍ഹി: ആരാണ് യഥാര്‍ത്ഥ ചൗകീദാര്‍ എന്ന് വരാണസിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് സമാജ് വാദി സ്ഥാനാര്‍ത്ഥി തേജ് ബഹദൂര്‍ യാദവ്. വരാണസിയില്‍ നരേന്ദ്ര മോഡിയുടെ എതിര് സ്ഥാനാര്‍ത്ഥിയാണ് തേജ് ബഹദൂര്‍ യാദവ് മത്സരിക്കുന്നത്. തൊഴിലില്ലായ്മ കൂടിവരുന്നതിനാല്‍ ജനങ്ങള്‍ വലയുകയാണെന്നും ഇതിനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രേ മോഡിയാണെന്നും തേജ് ബഹദൂര്‍ യാദവ് ആരോപിച്ചു.
ജവാന്മാര്ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്നാരോപിച്ചതിനെത്തുടര്‍ന്ന് ബിഎസ്എഫ് പുറത്താക്കിയ ജവാനാണ് തേജ് ബഹദൂര്‍ യാദവ്. തൊഴിലില്ലായ്മ കാരണം ജനങ്ങള്‍ വലയുകയാണെന്നും ഈ സന്ദര്‍ഭത്തില്‍ യഥാര്‍ത്ഥ ചൗകീദാര്‍ ആരാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. രാജ്യം കാത്ത് സംരക്ഷിക്കുന്ന ജവാന്മാര്ക്ക് മോഡി നല്‍കുന്നത് കരിഞ്ഞ റൊട്ടിയും ദാലുമാണെന്ന് എത്ര പേര്‍ക്ക് അറിയാമെന്നും തേജ് ബഹദൂര്‍ യാദവ് ചോദിക്കുന്നു.
വീടുവീടാന്തരം കയറി മോഡിക്കെതിരെ പ്രചരണം നടത്തും. തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുദ്രാവാക്യം ജവാന്മാരുടെയും കര്‍ഷകരുടെയും ദുരവസ്ഥയാണെന്നും മഹാസഖ്യത്തിനു പുറമെ ആം ആദ്മി പാര്‍ട്ടിയും തന്നെ പിന്തുണയ്ക്കുമെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോയ ശാലിനി യാദവിനെ പിന്‍വലിച്ചാണ് എസ്പി, ബിഎസ്പി സഖ്യം തേജ് ബഹദൂറിനെ രംഗത്തിറക്കിയത്.