ന്യൂഡല്‍ഹി; ഇന്ത്യന്‍ സൈന്യത്തെ മോഡി സേന എന്നു വിശേഷിപ്പിച്ചതിന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചു കൊണ്ട് സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും കമ്മീഷന് വ്യക്തമാക്കി.
ലക്നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പാകിസ്താനിലെ തീവ്രവാദികള്‍ക്ക് മോഡിസേന ചുട്ടമറുപടി നല്കി എന്ന് നഖ്വി പറഞ്ഞത്. എന്നാല്‍ താക്കീത് മാത്രം പോരാ, ശക്തമായ നടപടി എടുക്കണമെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതെസമയം നഖ്വിയുടെ മറുപടി ലഭിച്ച ശേഷം നടപടി എടുക്കാം എന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.
പെരുമാറ്റ ചട്ടം ലംഘനം നടത്തിയതിന് യോഗി ആദിത്യനാഥ്, മായാവതി എന്നിവര്‍ക്കെതിരെ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നടപടി എടുത്തിരുന്നു. ഇതേ രീതിയിലുള്ള മാതൃകാ പരമായ നടപടി നഖ്വിയുടെ കാര്യത്തിലും എടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.