ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി എംപിക്ക് നേരെ ഷൂ എറ്. ബിജെപി എംപിയും ദേശീയ വക്താവുമായ ജിവിഎല്‍ നരസിംഹ റാവുവിന് നേരെയായിരുന്നു ആക്രമണം. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
ഹിന്ദുനേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് നരസിംഹറാവു ആരോപിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതെസമയം പാര്‍ട്ടിയിലെ ചെരിപ്പോരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന.
ഷൂ എറിഞ്ഞ ഉടനെ തന്നെ ആളെ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ഡോക്ടര്‍ എന്ന് എഴുതിയിരിക്കുന്ന ഐഡി കാര്‍ഡ് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നരസിംഹ റാവുവിനൊപ്പം ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് നരസിംഹ റാവും ആരോപിക്കുന്നത്.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r
— ANI (@ANI) April 18, 2019