ന്യൂഡല്‍ഹി: കോടതി രേഖകളില്‍ ഇല്ലാത്ത പരാമര്‍ശങ്ങള്‍ കോടതി പറഞ്ഞുവെന്ന തരത്തില്‍
രാഷ്ട്രീയ പ്രസംഗങ്ങളില്‍, പത്ര സമ്മേളനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. റാഫേല്‍ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് എതിരായുള്ള കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
റഫാല്‍ വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖി രാഹുല്‍ ഗാന്ധിക്ക് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. കാവല്ക്കാരന് കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് കോടതിയലക്ഷ്യമെന്നു കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിക്കവേയാണ് കോടതി രേഖകളില്‍ ഇല്ലാത്ത പരാമര്‍ശങ്ങള്‍ കോടതി പറഞ്ഞുവെന്ന തരത്തില്‍ രാഷ്ട്രീയ പ്രസംഗങ്ങളില്‍, പത്ര സമ്മേളനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.